കുന്നോളമുണ്ടല്ലോ
ഭൂതകാലക്കുളിർ ......
(ശ്രീമതി ദീപനിശാന്തിന്റെ പുസ്തകവായനയുടെ കുളിര് )
ഫേസ്ബുക്കും
വാട്ട്സ്ആപ്പും വന്നതിൽ
പിന്നെ വായിക്കാൻ തന്നെ
മടിയാണ്.ഫേസ്
ബുക്കിലെ ദീപാ നിശാന്തിന്റെ
കുറിപ്പുകൾ വായിക്കുമ്പോൾ
അവരോട് ചെറുതല്ലാത്ത ആരാധന
തോന്നാ രുണ്ട്.അതുകൊണ്ട്
തന്നെ "കുന്നോളമുണ്ടല്ലോ
ഭൂതകാല ക്കുളിർ " എന്ന
അവരുടെ പുസ്തകം കണ്ടപ്പോൾ
വായിക്കാൻ തോന്നി.
വായിക്കാനുള്ള
കഴിവ് നഷ്ടപ്പെട്ടിട്ടില്ല
എന്ന് ഈ പുസ്തകം വായിച്ചു
തുടങ്ങിയപ്പോൾ തോന്നി.
നിത്യജീവിതത്തിലെ
അനുഭവങ്ങളാണ് ശ്രീമതി ദീപാ
നിശാന്ത് കഥകളായി കുറിച്ചിരിക്കുന്നത്.
കുന്നോളമുള്ള
അവരുടെ ഭൂതകാല കുളിരുകളെ
തുറന്നു വിടുമ്പോൾ വായനക്കാരിലും
ഭൂതകാല കുളിർ നിറയുന്നു.
ദീപയുടെ
ചെറുകുറിപ്പുകളിൽ ഞാൻ
എന്നെത്തന്നെ കാണുന്നുണ്ട്
എന്ന് ശാരദ കുട്ടി ടീച്ചർ ഈ
പുസ്ത കത്തെ പ്പറ്റി പറയുന്നുണ്ട്.
എഴുതാൻ
ഒഴിവും കെട്ടുപാടുകളുടെ
വേലിക്കെട്ടുകളുമില്ലാത്ത
ഒരു കാലത്തേക്ക് ഞാൻ നീട്ടിവച്ച
എന്റെ അനുഭവങ്ങൾ ദീപയ്ക്ക്
കൈമാറിയത് ആരാണ് എന്ന് നമുക്ക്
ഓരോർ ത്തർക്കും തോന്നും.
അത് തന്നെയാണ്
കഥാകാരിയുടെ വിജയം.'ഓർമ്മകളിലെ
സൈക്കിൾ ബെൽ' എന്ന
കഥയിലെ പോലെ ചില പാട്ടുകൾ
പാടിക്കൊണ്ട് വരുന്ന സൈക്കിളിന്റെ
ബെൽ കേൾക്കാത്തവരും കഷ്ടപ്പെട്ട്
എഴുതിയ ഒരു പ്രണയ ലേഖനം
കിട്ടാത്തവരുമായി അധികം
ആരുമുണ്ടാകില്ല. ദീപയുടെ
വാക്കുകളിൽ പറഞ്ഞാൽ "ഓർമകളെ
സമയമളന്ന് ജീവിക്കുന്നതിനടയിൽ
നിങ്ങളെന്നിൽ നിന്ന് ഓടി
മറയരുതേ......." ഒരു
അധ്യാപിക കൂടി ആയതു കൊണ്ടാണോ
എന്നറിയില്ല ഈ പുസ്തകത്തിലെ
"ജലം
കൊണ്ടുള്ള മുറിവുകൾ"
എന്ന കഥയാണ്
മനസിനെ ഏറ്റവും സ്പർശിച്ചത്.പലപ്പോഴും
കുട്ടികളുടെ സാഹചര്യങ്ങൾ
മനസിലാക്കാതെ അവരെ
കുറ്റപ്പെടുത്താറുണ്ട്.
ഈ കഥയിൽ
സ്വന്തം വിദ്യാർഥിയുടെ അവസ്ഥ
മനസിലാക്കിയ അധ്യാപിക(
കഥാകാരി)
അവന്
കൈത്താങ്ങാകുന്നു.
വർഷങ്ങൾക്കു
ശേഷം ടീച്ചറെ കാണാൻ അവൻ വരുമ്പോൾ
മാമ്പഴനിറമുള്ള ഒരു സാരിയും
ഒരു പുസ്തകവും സമ്മാനിക്കുന്നു.
ആ പുസ്തകത്തിൽ
അവൻ സ്വന്തം കൈപ്പടയിൽ അവൻ
കുറിച്ച വരികൾ ഇതായിരുന്നു
" കണ്ണീർ
ഖനനത്തിലൂടെ ഘനീഭവിച്ച എന്റെ
ദു:ഖത്തെ
പൊട്ടിച്ചിരികൊണ്ട് ഉടച്ച്
കളഞ്ഞ ടീച്ചർക്ക്..........."
കഥാകാരി
പറയുന്ന പോലെ "മർത്യായുസ്സിൽ
സാരമായതു ചില മുന്തിയ സന്ദർഭങ്ങൾ
അല്ല മാത്രകൾ മാത്രം …....."
അതെ ഇത്
പോലുള്ള ചില മാത്രകൾ!!!!!!!!!!!!!!
No comments:
Post a Comment