Friday, April 13, 2018


                              സംഗീത ...

 

 (വനിത  ഐ.ടി .ഐ  ൽ ഒരുമിച്ചു പഠിച്ച ഒരു കൂട്ടുകാരി )

ജീവിത ലക്ഷ്യത്തിലേക്കുള്ള ഓട്ട പാച്ചിലിനിടയിൽ ലക്ഷ്യം തെറ്റി യോ അല്ലെങ്കിൽ തൽക്കാല വിശ്രമത്തിനോ നമ്മൾ കണ്ടെത്തിയ ഒരിടമായിരുന്നു ചാലക്കുടി വനിത I.T.I. .. പിന്നെ കമ്പ്യൂട്ടർ നാട്ടിൽ പ്രചാരത്തിൽ വന്നു തുടങ്ങിയ ആദ്യ നാളുകൾ.. ഇതെന്താണെന്ന് ഒന്നു പയറ്റി നോക്കാം എന്ന ഒരു വിചാരവും നമ്മളെ അവിടെ കൊണ്ടെത്തിച്ചു. അടിസ്ഥാന യോഗ്യത പ്രി ഡിഗ്രി ആണെങ്കിലും നമ്മളിൽ അധികം പേരും ഡിഗ്രിക്കാരായിരുന്നല്ലോ. ഡിഗ്രി പഠനം മുഴുവനാക്കാതെ വേഗം ജോലി കിട്ടാൻ പഠിക്കാൻ വന്ന സംഗീതയോടും സിന്ധു മോളോടുമൊക്കെ ഒരു പ്രത്യേക വാൽസല്യവും ഉണ്ടായിരുന്നു.6 കമ്പ്യൂട്ടറുകൾ വച്ചു കൊണ്ട് 40 പേരുടെ പ0നം ഗംഭീരമായിരുന്നല്ലോ. 20 പേർ Lab എന്ന പേരിൽ കമ്പ്യൂട്ടറിനു ചുറ്റും കൂടി ഗെയിം ( blue whale ഒന്നും അല്ല ട്ടോ.. പേര് മറന്നിട്ടില്ല.digger) കളിച്ച് കസറുമ്പോൾ ബാക്കിയുള്ളവർ പുറത്തിരുന്ന് വീട്ടുകാരുടേയും നാട്ടുകാരുടേയും വിശേഷം പറഞ്ഞ് തകർക്കും. അങ്ങനെ വിശേഷങ്ങൾ തീർന്നപ്പോൾ ഞങ്ങൾ Psc,bank test preparations തുടങ്ങി. അന്നത്തെ ആ ഒരുക്കം ഒന്നു രണ്ടു PSC ലിസ്റ്റിൽ പെടാനും ഒരു സർക്കാർ ഉദ്യോഗം കിട്ടാനും അത് തന്നെ കാരണം. ജോലി നേടിയ ഇടങ്ങളിൽ Computer വന്ന ആദ്യ കാലങ്ങളിൽ തെല്ലൊരഹങ്കാരത്തോടെ ഇതൊക്കെ ഞങ്ങൾ കണ്ടിരിക്കുന്നു എന്ന മട്ടിൽ ഇടപെടാനും നമുക്കു കഴിഞ്ഞു.ഇതിനിടയിൽ കല്യാണം, കുട്ടികൾ, ജോലിയുടെ ഉത്തര വാദിത്തങ്ങൾ അന്നത്തെ സൗഹൃദം തുടരാൻ കഴിയാതെ പോയി. 2 വർഷം മുമ്പ് യാദൃശ്ചികമായി കണ്ടു മുട്ടിയപ്പോൾ നമുക്ക് ഒന്നു ഒരുമിച്ച് കൂടണം എന്ന് അവൾ പറഞ്ഞതോർക്കുന്നു. എന്നാൽ ഇന്ന് അവളുടെ വിട പറയലിനാണ് വർഷങ്ങൾക്ക് ശേഷം നമ്മൾ കണ്ടുമുട്ടിയത്. "അവളായിരുന്നു ഈ വീട്ടിൽ എല്ലാം " എന്ന ജോസിന്റെ വാക്കുകളിൽ നിന്ന് 24 വർഷം മുമ്പ് തുടങ്ങിയ അവരുടെ ലവ് സ്റ്റോറി ഇപ്പോഴും തുടരുന്നുണ്ടായിരുന്നു എന്ന് ഞങ്ങൾ മനസിലാക്കി.അവളെ കണ്ട ശേഷം തിരിച്ച് വരുമ്പോൾ അവൾ അന്ത്യവിശ്രമം തേടാൻ പോകുന്ന പള്ളിയുടെ വരാന്തയിലിരുന്ന് ഞങ്ങൾ കുറെ പഴയ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ(ITI വഴിയിലൂടെ ഇടയ്ക്ക് വരാറുള്ള ജോസിന്റെ പഴയ ചുവന്ന മാരുതി 800 അടക്കം) പള്ളി പടിക്കൽ വച്ചിരുന്ന ഫ്ളക്സ് ബോർഡിലെ അവൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. വെളുത്ത പൂക്കൾ കൊണ്ട് അലങ്കരിച്ച അവളുടെ ചേതനയറ്റ ശരീരത്തിന്റെ ഫോട്ടോയേക്കാൾ ഈ പള്ളി വരാന്തയിലിരുന്ന് ഞങ്ങളുടെ അവളെ ക്കുറിച്ചുള്ള ഓർമ്മ പങ്കു വയ്ക്കലിന്റെ ചിത്രങ്ങൾ നിങ്ങൾക്കയക്കട്ടെ............. 





No comments:

Post a Comment