ഒരു യാത്രയുടെ ഓർമ്മക്ക്..............
ശർമ്മീ ....,"യയ"യാണിത് " "ഉണരൂ !യാത്ര തീരാറായി "
അർദ്ധ സുസ്മിതയായി മയങ്ങും നിൻ മുഖം നിലാവിലുണരും
നെയ്യാമ്പൽ പോലെ മെല്ലെയാടുന്നു വണ്ടി തൻ താളത്തിനൊപ്പം
ത്രിലോകങ്ങൾ മിന്നി മറയുമാ -മിഴികളെ തലോടുന്നാ അളകങ്ങൾ
ഒതുക്കി വക്കുവാനായി ശ്രമിക്കവേ നീ പതുക്കെ കൺതുറക്കുന്നു
ഇന്നലെ കയറിയതാണ് നമ്മളീ ഉല്ലാസ രഥത്തിൽ പിക്‌നിക്കിനായ്
തലസ്ഥാന നഗരി ചുറ്റി തിരികെ പോരുകയാണിപ്പോൾ
എന്തൊരാനന്ദമായിരുന്നിന്നലെ ;നഗരത്തിൻ കാഴ്ചകൾ കണ്ടു...
പിന്നെയെത്രയാവേശമായിരുന്നു കോവളത്തെത്തുവാൻ:
കടൽ കണ്ടു മതിവരാതെയെവരും ,കടലലകളുമായിക്കളിച്ചും
തിര വന്നു മായ്ക്കും മണലിലെഴുതിയും-മണൽപ്പുറമൊന്നായി
പൊൻവെയിലിൽ ഹസിച്ചുല്ലസിക്കുന്നു നാട്ടുകാരും വിദേശിയുമൊന്നുപോലെ
ഫുല്ല ചിത്തയായി നീയുമാതിരകളിലേക്കിറങ്ങുന്നു പുളകി-
തരായ് കൂട്ടുകാരികൾ ചെല്ലമായ് ചൊല്ലികളിക്കുന്നു നിനക്കൊപ്പം
നിസ്സംഗനായ് നോക്കി നിൽക്കുമെന്റെ മനസ്സും തുടിക്കുന്നു
കടലിനോടൽപ്പം അസൂയയും തോന്നിയോ :-എന്തൊരുത്സാഹമാണത്തിന്
നിന്നെപ്പുണരുവാൻ -(കാറ്റിനും കവിത തോന്നിയോ )
നനഞ്ഞൊരാടത്തുമ്പിൻ അടിയിലാപ്പവിഴ കാലുകളിൽ
പൊൻനുരകളാലോരോ പുത്തൻ കൊലുസ്സണിയിക്കുന്നു!
വരുണനും നിന്നെയിത്രക്കിഷ്ടമാണെന്നോ
പരിഭവം ഭാവിച്ചു ഞാൻ കടലിലേക്ക് ചാടി വരുണനോടെ-
തിരിടുവാൻ !എന്നാലെന്നെയും അൻപോടെ തഴുകുകയാണല്ലോ ദേവൻ
കാട്ടിത്തരുന്നു -നീലപ്പരപ്പിന്നഗാധതകൾ വിസ്മയം കൊണ്ടുപോയി ഞാൻ
എന്തൊരു ലോകമാണ് അതിൻ മടിത്തട്ടിൽ
ശതകോടി നക്ഷത്രങ്ങളായി തിളങ്ങുന്ന രത്‌നങ്ങൾ ,പവിഴങ്ങൾ
മുത്തുകൾ,വൈഡൂര്യ ഗോമേദക മിന്ത്ര നീലങ്ങൾ
പുഴകളും മലകളും പൂത്തു നില്കും സസ്യജാലങ്ങളും
അനന്തകോടി ജീവരാശികൾ ഇരുളിൽ തിളങ്ങുന്നു
കരയിലുള്ളതൊക്കെ കടലിലുണ്ടത്രെ !!
പിന്നെ കടലമ്മ തന്നുടെ കൊട്ടാരവും മൽസ്യകന്യകളും
എല്ലാം നിനക്ക് സ്വന്തമാക്കാം ,"പോരൂ " ക്ഷണിക്കുന്നു വരുണൻ
ഏഴ് കടലും ഏഴ് സ്വർഗവും ഒന്നിച്ചു കിട്ടിയാലും മരതക
ദ്വീപുകളൊക്കെ സ്വന്തമെന്നാകിലും വാരിധേ ക്ഷമിക്കുക
കൈതവം കാണാത്തൊരാ കന്യാ തൻ ഹ്രദയമൊന്നേ യെനിക്ക് വേണ്ടൂ
അത്രമേൽ ആശിച്ചു പോയന്തരാൽ ;ആത്മാവിൻ സൗഭാഗമായ്
എന്നുമൊന്നേയുള്ളൂ -ആ മുഖമൊന്നി ലുദിക്കും കൗതുകം മതിയെനിക്ക്
ത്യാജ്യങ്ങളൊക്കെയും വ്യാജങ്ങളെന്നറിയുവാൻ ...
നഗരത്തിൻ ദൂരക്കാഴ്ചകൾ
വെളിച്ച തുരുത്തായ് പിന്നിലലിയുന്നു
നാ കരവങ്ങളാം കൂട്ടുകാരുടെ
കലഹങ്ങളുമൊടുങ്ങുന്നു രഥവേഗത്തിൽ നിദ്രയുമിങ്ങെത്തുന്നു
ഓരോന്നോർത്തു റ ങ്ങാതെ ഞാനൊരാൾ മാത്രം
നിദ്രയിൽ നിന്നുണർന്നാർദ്രമായി
നീ മൊഴിയുന്നു, ഈ യാത്ര തീരാതിരുന്നെങ്കിൽ...
ഉള്ളുതുറന്നെന്നോടോതുന്നു
ഉള്ളാലെ ത്ര മോഹമുണ്ടെന്ന്
കരുളുരുക്കും കനിവോടെന്നെ പ്രണയിക്കുവാൻ വൈഭവമെന്തുണ്ടെ നിക്കോമനേ... കർത്താവ് കനിഞ്ഞു
നൽകിയൊരി കൊച്ചു ജീവനല്ലാതെ...
മനമോടും വഴികളൊന്നും സ്വന്തമായില്ലെങ്കിലും
മാനമൊന്നായിപ്പാടുമീ യാത്രയിലെങ്കിലും
ആഹ്ലാദമായി പങ്കിടാമൽപനേരം
നിത്യമായി എന്നും ഓർമിക്കാൻ
ഈ നിമിഷങ്ങളേ ശേഷിക്കൂ ദരിദ്രരല്ലോ നമ്മൾ
ഹാ എത്ര മനോഹരം മന്ദ്രമായി നീ ചൊല്ലിയതൊക്കെ എന്തൊരിമ്പമണ് നിൻ സ്വരത്തിന് ..സമയതീരങ്ങളൊക്കെ -
യലിഞ്ഞില്ലാതാകുന്നു നിൻ പയ്യാരം കേട്ടിരിക്കുമ്പോൾ
അമൃത സംഗീതമായ് അഗ്നിചിറകുമായ്
മനസിൻ സിദ്ധിക്ഷേത്രത്തിലെത്തുന്നു നിൻ വാക്കുകൾ
സ്‌മൃതികളുണരുന്നു ...നിർവചിക്കാനാവാത്ത
നിർവൃതിയായിപടരുന്നു ..പ്രണയമാത്മാവിൻ
ചില്ലകളിൽ പൂത്തുലയുന്നു .മുന്ജന്മസുകൃതമായീ -
യാത്രയിൽ എന്റെ വ്യഥകളിലഞ്ഞില്ലതാകുന്നു
ഹൃത്തിൻ തണ്ണീർതടങ്ങളൊക്കെ നിറയുന്നു ...
നിത്യവൃതാങ്കുലീയമണിയും നിൻകരമൊരുനാളെങ്കിലും നിത്യസ്നേഹത്തിൻ
മുദ്രയായാലതിലീ പീഡിതൻറെ മുദ്രയുണ്ടാകുമെ -
ന്നാശ്വസിപ്പൂ ഞാൻ ...രാവൊടുങ്ങാത്ത യാത്രയാണിതിലെൻ
മനം ധ്യാനമാകുന്നു
അറിവിൻ നിറവായ് യാത്ര
തുടരേണ്ടവരല്ലോ നമ്മൾ ....
*************************************************
മനമോടും വഴികളൊന്നും സ്വന്തമായില്ലെങ്കിലും
മാനമൊന്നായിപ്പാടുമീ യാത്രയിലെങ്കിലും
ആഹ്ലാദമായി പങ്കിടാമൽപനേരം
നിത്യമായി എന്നും ഓർമിക്കാൻ
ഈ നിമിഷങ്ങളേ ശേഷിക്കൂ ദരിദ്രരല്ലോ നമ്മൾ
ഹാ എത്ര മനോഹരം മന്ദ്രമായി നീ ചൊല്ലിയതൊക്കെ എന്തൊരിമ്പമണ് നിൻ സ്വരത്തിന് ..സമയതീരങ്ങളൊക്കെ -
യലിഞ്ഞില്ലാതാകുന്നു നിൻ പയ്യാരം കേട്ടിരിക്കുമ്പോൾ
അമൃത സംഗീതമായ് അഗ്നിചിറകുമായ്
മനസിൻ സിദ്ധിക്ഷേത്രത്തിലെത്തുന്നു നിൻ വാക്കുകൾ
സ്‌മൃതികളുണരുന്നു ...നിർവചിക്കാനാവാത്ത
നിർവൃതിയായിപടരുന്നു ..പ്രണയമാത്മാവിൻ
ചില്ലകളിൽ പൂത്തുലയുന്നു .മുന്ജന്മസുകൃതമായീ -
യാത്രയിൽ എന്റെ വ്യഥകളിലഞ്ഞില്ലതാകുന്നു
ഹൃത്തിൻ തണ്ണീർതടങ്ങളൊക്കെ നിറയുന്നു ...
നിത്യവൃതാങ്കുലീയമണിയും നിൻകരമൊരുനാളെങ്കിലും നിത്യസ്നേഹത്തിൻ
മുദ്രയായാലതിലീ പീഡിതൻറെ മുദ്രയുണ്ടാകുമെ -
ന്നാശ്വസിപ്പൂ ഞാൻ ...രാവൊടുങ്ങാത്ത യാത്രയാണിതിലെൻ
മനം ധ്യാനമാകുന്നു
അറിവിൻ നിറവായ് യാത്ര
തുടരേണ്ടവരല്ലോ നമ്മൾ ....
(*ശർമമീ -ശർമ്മിഷ്ഠ ,*യയ -യയാതി )
*************************************************
(മാനം കാണാതെ സൂക്ഷിച്ച വച്ച ഒരു മയിൽപീലി )
No comments:
Post a Comment