Monday, September 10, 2018

മനസിലെ പ്രളയം............... 

നാടിനെ നടുക്കിയ പ്രളയദിനങ്ങൾ കഴിഞ്ഞു പോയല്ലോ ..മനസ്സുകളിലെ പ്രളയത്തെ കുറിച്ചാണ്  ഞാൻ ഇപ്പോൾ ഓർക്കുന്നത് .മനസ്സുകളിലെ പ്രളയം ഒരിക്കലും അവസാനിക്കുന്നില്ല ല്ലൊ.പെരും മഴകൾക്കു പുറമെ  ആരെങ്കിലും ഡാമിന്റെ ഷട്ടറുകൾ തുറന്ന് മനസിലേക്കു പ്രളയജലം എത്തിച്ചു കൊണ്ടിരിക്കും .രക്ഷിക്കാൻ ഹെലികോപ്ടറുകളോ വള്ളങ്ങളോ വരാതിരിക്കില്ല ..എന്നാലും പരമാവധി മച്ചിന്റെ മുകളിൽ കഴിയാൻ നോക്കും .ഇതാണ് ഏറ്റവും കൂടിയ പ്രളയം എന്നു കരുതി ഓരോ പ്രാവശ്യവും പ്രളയ ജലനിരപ്പ് രേഖപ്പെടുത്തി വക്കും മനസ് .എന്നാലോ അതിനും മുകളിലായിരിക്കും അടുത്ത പ്രളയത്തിലെ ജലനിരപ്പ് ...എല്ലാ മാപ്പിംഗുകളെയും കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് അവൾക്കു തോന്നിയ വഴിയൂലൂടെ ആയിരിക്കും(അല്ല അവളുടെ വഴി തന്നെ ആണ് അത് ) അടുത്ത വരവ്.എന്നാലും ഓരോ പ്രളയ ശേഷവും മനസ്   അതിന്റെ ചുമരുകളിലെ ചളി തേച്ചു കഴുകിയും നനഞ്ഞ മെത്തകൾ തീയിലെരിച്ചും  ജാലകങ്ങളിലെ  വിരികൾ കഴുകി ഉണക്കിയും നനഞ്ഞ അടുപ്പുകളിൽ വീണ്ടും തീ എരിയിച്ചും സ്വപ്‌നങ്ങൾ നിറക്കാൻ പുതിയ ചെപ്പുകൾ വാങ്ങിയും ഓരോ പ്രളയത്തെയും തോല്പിച്ചുകൊണ്ടിരിക്കുന്നു .......


 

 

 

No comments:

Post a Comment