Wednesday, October 17, 2018


ചില പാട്ടുകൾ........ ചില ഓർമ്മകൾ

*†**************************
ചില പാട്ടുകൾ എനിയ്ക്ക് വെറും പാട്ടുകളല്ല.ചില ഓർമ്മകളാണ് അത് കേൾക്കുമ്പോൾ മനസിൽ നിറയുക. അങ്ങനെയുള്ള പാട്ടുകളിൽ ഒന്നാണ് " 💜ഹിമശൈല സൈകത ഭൂമിയിൽ നിന്നും പ്രണയ പ്രവാഹമായി വന്നു നീ..." BEd ന് പഠിക്കുമ്പോൾ ഹോസ്റ്റൽ വരാന്തയിലിരുന്ന്' ബിന്ദു എത്രയോ തവണ ഈ പാട്ട് പാടിയിരിക്കുന്നു. ITIൽ പഠിക്കുന്ന കാലത്ത് സുധയും ഈ പാട്ട് തന്നെ പാടുമായിരുന്നു. ഇന്നും ഈ പാട്ട് കേൾക്കമ്പോൾ ആ ഓർമ്മകൾ വരും. ബിന്ദുവിന്റെ ഹിന്ദി പാട്ടുകളും പിന്നാലെ മനസിൽ ഓടിയെത്തും.❤തും സേ മിൽ നേ കി തമന ഹെ  പ്യാർ കി ഇരദാ ... ..., 💛ദേഖാ ഹേ പഹലിബാർ സാജൻ കി ആഘോം മേം പ്യാർ..... ഇതൊക്കെ പാടിയും കേട്ടും വളരെ കുറച്ചു വാക്കുകളിൽ പ്രണയം വർണ്ണിക്കാൻ ഹിന്ദി പാട്ടാണ് നല്ലതെന്ന നിഗമനത്തിലും അന്ന് ഞങ്ങൾ എത്തിയിരുന്നുമലയാളം പാട്ടുകളിൽപ്രണയം ചുരുക്കി പറഞ്ഞാൽ കേൾക്കാൻ ഒരു സുഖവു വില്ല.💙 ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു.............. എന്നതിന് പകരം "ഇന്നലെ നീ എന്റെ കണ്ണിൽ നോക്കി" എന്ന് പറഞ്ഞാൽ ഒരു ഭംഗിയുമില്ല. .💚 കഴിഞ്ഞു പോയ കാലം.💚 കഴിഞ്ഞു പോയ കാലം കടലിനക്കരെ കൊഴിഞ്ഞു വീണ രാഗം കാറ്റിനക്കരെ... എന്ന പാട്ട് എന്നെ വിമല കോളജ് ഹോസ്റ്റലിന്റെ നടുമുറ്റത്തെത്തിക്കും .അന്ന് ഈ പാട്ട് കേൾക്കുമ്പോൾ മനസിൽ വിഷാദം കൂടും കൂട്ടും. ഇന്നും ഈ പാട്ട് അതേ വിഷാദം കൊണ്ടുവരും. പാട്ടുകേൾക്കാൻ റേഡിയോ അല്ലാതെ മറ്റൊരു വഴിയും ഇല്ലാതിരുന്ന സ്കൂൾ ജീവിതത്തിൽ ഒരു പാട്ടു പോലും പാടാൻ അറിയാത്ത എനിക്ക് (അത് ഇന്നും അങ്ങനെ തന്നെ😊) ക്ലാസിലെ പാട്ടുകാരോട് അസൂയയും ആദരവും ആയിരുന്നു. അപ്പോഴാണ് അഞ്ചാം ക്ലാസിലെ പാട്ടുകാരായ ബൈജുവും സുധീരനമൊക്കെ തിളങ്ങി നിന്നത്.🧡ഓമന തിങ്കൾ പക്ഷി നീലത്താമര കുളത്തിയിലെ തിങ്കൾ പക്ഷി..... പിന്നെ തല ഒരു വശത്തേക്ക് ചരിച്ച് വലിയ അംഗവിക്ഷേപങ്ങളോടെ 💜ജസ്കി ബി വി ചോട്ടി സേ എന്നൊക്കെ പറഞ്ഞുള്ള ഹിന്ദി പാട്ട് പാടുമ്പോൾ സർക്കസിൽ വലിയ അദ്യാസങ്ങൾ കാണിക്കുന്ന ഒരാളെ നോക്കുന്ന പോലെയാണ് ആ സമയത്ത് ഞങ്ങൾ നോക്കിയിരുന്നത്. പ്രി ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരേ ബസിൽ പോകുമ്പോൾ എന്റെ ഇടവക പള്ളിക്ക് മുമ്പിൽ ബസ് നിർത്തുമ്പോൾ "ഇത് എന്റെ ഭാവി church in law ആണ് ട്ടാ... " എന്ന് പറയുന്ന അവന്റെ നർമ്മം പാട്ടിനേക്കാൾ ഓർക്കുന്നു. പ്രി ഡിഗ്രി കാലത്ത് വീട്ടിൽ നിന്ന് ബസ് സ്റ്റോപ്പിലേക്കള്ള നടത്തത്തിനിടയിൽ ഒരുത്തൻ 🖤നിശയുടെ ചിറകിൽ ....... എന്ന വരി ഉറക്കെ പാടും. ആദ്യവാക്ക് കേൾക്കുമ്പോൾ പെട്ടെന്ന്എന്റെ പേര് പോലെ തോനുന്നതുകൊണ്ടാവാം അവന്റെ ഈ കസർത്ത്."പോടാ കാവടി ചെക്കാ " എന്ന്( കാവടി - അവന്റെ കുറ്റ പേര്) മനസിൽ പറഞ്ഞ് രോഷം തീർത്ത് ഞാൻ വേഗം നടക്കും. രണ്ട് മൂന്ന് വർഷം മുമ്പ് ഈ സ്മാർട്ട് ഫോൺ കിട്ടിയപ്പോഴാണ് കൊതി തീരെ പാട്ട് കേൾക്കാൻ തുടങ്ങിയത്. പുതിയ പാട്ടെങ്കിലും പഴയ പാട്ടുകൾ കേൾക്കുംപോലെയുള സുഖം നിറക്കുന്ന❤🧡💛പൂക്കൾ.... പനിനീർ പൂക്കൾ... നീയും കാണുണ്ടോ ...💙 അതായിരുന്നു ആദ്യം ഫോണിൽ കേട്ട പാട്ട്. പുതിയ ഒരു സൗഹൃദത്തിന്റെ തുടക്കവും ഈ കാലത്തായിരുന്നു. എന്തോ ഈ പാട്ടുകേൾക്കുമ്പോൾ ആ സൗഹൃദമാണ് ഓർമ്മ വരിക."ആമി "കണ്ട ശേഷം ❤💛നീർമാതള പൂവിനുള്ളിൽ നീഹാരമായി എന്ന പാട്ട് കേൾക്കുമ്പോഴൊക്കെ മാധവിക്കുട്ടിയും അവരുടെ കഥകൾ വായിക്കുന്ന സുഖവും തന്നെയാണ് തോന്നുക.മൊയ്തീനിലെ ❤❤കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു എന്ന പാട്ടിനോളം മനസിൽ വിഷമം നിറക്കുന്ന പാട്ടില്ല. ഇഷ്ടഗാനങ്ങൾ കേട്ട് തീരാത്തപോലെ തന്നെ ഈ പാട്ടോർമകൾ എഴുതി തീരില്ല...❤🧡💛💚💚💙💜........GISHA

No comments:

Post a Comment