Thursday, February 14, 2019

പ്രായം എത്രയായാലും മനസിൽ ഒരു ഇത്തിരി പ്രണയം ബാക്കി വക്കാത്തവരുണ്ടോ? ഇന്ന് ഫെബ്രുവരി14 - പ്രണയ ദിനം... ഈ വർഷം വായിച്ച പ്രണയത്തിന്റെ സാക്ഷ്യമായ ഒരു കൊച്ചു പുസ്തകത്തെക്കുറിച്ച് എഴുതാൻ ഇതിലും നല്ല ദിവസമില്ല. അന്തരിച്ച നടനും ഗായകനും എഴുത്തുകാരനുമായ സന്തോഷ് ജോഗിയുടെ പ്രിയ പത്നി ജിജി ജോഗി എഴുതിയ കൊച്ചു പുസ്തകമാണ് "നിനക്കുള്ള കത്തുകൾ........" അകാലത്തിൽ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവന് ജിജി എഴുതുന്ന പ്രണയം തുളുമ്പുന്ന കത്തുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ  കൊടുമുടിയിൽ വച്ച് തന്നെ തനിച്ചാക്കി പോയവന് കരഞ്ഞും ചിരിച്ചും പരിഭവിച്ചും പ്രണയിച്ചും എഴുതിയവയാണ് ഈ കത്തുകൾ... പനിക്കുമ്പോൾ മൂടി പുതച്ച് കിടക്കുമ്പോഴുള്ള ഒരു സുഖമാണ് ഈ കൊച്ചു പുസ്തകം വായിക്കുമ്പോൾ തോന്നാറുള്ളത്..അറിയാതെ അവരുടെ പ്രണയത്തിന്റെ പനി  വായനക്കാരിലേക്കും പകരുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുള്ളവർക്കും, പ്രണയം നഷ്ടപ്പെട്ടവർക്കും, പ്രണയത്തിൽ തുടരുന്നവർക്കും,  പ്രണയിക്കാൻ മറന്നു പോയവർക്കും, എന്നു വേണ്ട പ്രണയം തല്ലികെടുത്തുന്നവർക്ക് പോലും ഒരു പ്രണയപ്പനിയുടെ സുഖം തരുന്നു  ഈ പുസ്തകം ..........
                                                                                          GISHA

No comments:

Post a Comment