Monday, November 4, 2019

                     നിരന്തരമുള്ള ബസ് യാത്രകൾ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.ഇപ്പോൾ ജോലിക്ക് പോകുമ്പോഴും വരുമ്പോഴും സീറ്റ് കിട്ടിയാലുടൻ ഉറക്കത്തെ കൂട്ടുപിടിക്കും. വഴിയിലെ കാഴ്ചകൾ കണ്ടു മടുത്തു. പിന്നെ ക്ഷീണവും.എന്നാൽ ഇപ്പോൾ സ്വന്തം വീട്ടിലേയ്ക്കുള്ളള്ള ബസ് യാത്ര ഇടയ്ക്കിടെ ഉണ്ട്. ആ യാത്രയിൽ മനസിൽ ഒരുപാട് ചിന്തകൾ ഓടിയെത്തും.pre degree,degree പഠന കാലത്ത് ഇതേ വഴിയിലൂടെയുള്ള യാത്രകൾ.. മക്കളെയും കൊണ്ട് അവരുടെ ചെറുപ്പത്തിൽ വീട്ടിലേക്കുള്ള യാത്ര. എന്തൊരു സന്തോഷ മായിരുന്നു ആ യാത്രകൾ.അവിടെ ഞങ്ങളുടെ വരവ് പ്രതീക്ഷിച്ച് അമ്മച്ചി കാത്തിരിക്കുന്നുണ്ട്. ഇന്ന് ഒറ്റയ്ക്കുള്ള ഈ യാത്രയിൽ വിഷാദമാണ് കൂട്ട് .കോളജ് സമയം ആയതുകൊണ്ട് കുട്ടികളുടെ കലപില കേൾക്കാം .ചുറ്റുമുള്ളവരൊന്നും അവർക്ക് പ്രശ്നമല്ല. അവൻ എനിക്ക് request അയച്ചു,mesage  അയച്ചു എന്ന് തുടങ്ങി വർത്തമാനങ്ങൾ .. ആ ചേട്ടൻ... ഈ ചേട്ടൻ.... എന്നിങ്ങനെ സംഭാഷണം  തുടരുന്നു.ഇങ്ങനെ ചുറ്റുവട്ടത്തിരിക്കുന്നവർ കേക്കാൻ മാത്രംഉറക്കെ വിളിച്ച്  പറയേണ്ടതുണ്ടോ? പ്രേമത്തെ പ്രോത്സാഹിപ്പിക്കുമെങ്കിലും ഈ സംസാരം കേട്ടപ്പോൾ നീരസം തോന്നി. എങ്കിലും തല ഉയർത്തി ആ പെൺകുട്ടികളെ നോക്കിയില്ല കാരണം നോക്കിയാൽ .. "ഇത് ഇവിടെ നിന്നു വരുന്നു.. old gen"എന്ന ഭാവം ആയിരിക്കും ആ മുഖങ്ങളിൽ..new generation പിള്ളാരോടുള്ള അസൂയ അല്ലട്ടാ.ഇവർ ഈ കൊട്ടിഘോഷിക്കുന്നത് ആണോ യഥാർഥ പ്രണയം. മനസ് കുറെ വർഷം പിന്നോട്ട് ഓടി.ചെറിയ ഒരു കടലാസ് തുണ്ടിലെ വരികൾ ഓർത്തെടുത്തു.* ഏറെ അപ്രതീക്ഷിതമായി തോന്നാമെങ്കിലും എന്നെ സംബന്ധിച്ച് കുറെ കാലമായുള്ള ആഗ്രഹമാണ്. എന്റെ മനസിൽ ഉണ്ടാക്കിയ അനുരണനങ്ങൾ പ്രേമത്തേക്കാൾ ഉദാത്തമാണ്..... അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും മറുപടി പ്രതീക്ഷിക്കുന്നു. * എത്ര പക്വതയുള്ള വരികൾ ആയിരുന്നു. ഒരു മറുപടിയും കൊടുക്കാതെ ഇങ്ങനെ ഒന്നു സംഭവിക്കാത്തതുപോലെ അതിലേറെ പക്വത കാണിക്കാൻ കിട്ടിയ ആൾക്കും സാധിച്ചു.കുട്ടികളുടെ  കലപിലക്കും എന്റെ ചിന്തകൾക്കുമിടെ എനിക്ക്‌ ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തി. വീട്ടിൽ എത്തി.

        പിറ്റേന്ന് രാവിലെ ലെപള്ളിയിൽ പോയപ്പോൾ പരിചയമുള്ള പഴയപല മുഖങ്ങളിലും കാലം വരുത്തിയ കോലങ്ങൾകണ്ടപ്പോൾ എന്നെ കാണുമ്പോൾ മറ്റുള്ളവരും ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും എന്ന് തോന്നി. കുർബാനയ്ക്ക് ശേഷം കുഞ്ഞാലിപ്പാറ സംരക്ഷണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള റാലിക്ക് കുറച്ച് ആളുകൾ അണി നിരക്കുന്നു. വെറുതെ ഒന്നു തിരഞ്ഞു. കണ്ടില്ല.. ഇതേ പള്ളിമുറ്റത്ത് നിന്ന് കുറെ വർഷം മുമ്പ് കുഞ്ഞാലിപ്പാറ കാണാൻ പോയത് ഓർമ്മ വന്നു.ആളുകൾക്ക്  പാറയെയും പ്രകൃതിയെയും രക്ഷിക്കണമെന്ന് ഇപ്പഴേ തോന്നിയുള്ളൂ.എന്നാൻ അന്ന്  യാത്രയ്ക്ക് ശേഷം എഴുതിയ കവിതയിൽ നീ കുറിച്ചിരുന്നു..
***അറിയുന്നു നിൻ മോഹങ്ങൾ,ശിലയാ-
യുറങ്ങുന്ന ദുഃഖങ്ങളും നിസ്വനായ് ഞാൻ 
ഖണ്ഡങ്ങളാക്കി നിന്നെ കടലിൽ തള്ളുന്നു 
മതികെട്ട ഞങ്ങൾ തൻ ശാസ്ത്രബോധം 
ഹാ !കഷ്ടം കാലപുരുഷനഭിമതയായ നീ 
കാലത്തിനു കാമ്യയല്ലെന്നോ ?***
അന്ന് പൊടിയും കല്ലൊരെണ്ണമെടുത്ത് ആ പാറയിൽ നീ കുറിച്ചു " ഇവിടം സുന്ദരമല്ലൊ നിന്റെ മനസ് പോലെ......"

No comments:

Post a Comment